രാജ്യത്ത് 24 മണിക്കൂറിൽ 41,649 പുതിയ കൊവിഡ് കേസുകള്‍

Jaihind Webdesk
Saturday, July 31, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,649 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,16,13,993 ആയി. ഒറ്റ ദിവസം 37,291 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,263.

ഇന്നലെ മാത്രം 593 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 4,23,810 പേരാണ് ഇതുവരെ കൊവി‍ഡ് ബാധിച്ച് മരിച്ചത്. നിലവിൽ 4,08,920 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിലാണ്