ചൈനീസ് ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി പോരാടും; ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടോയെന്നും രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, June 23, 2020

 

ചൈനീസ് ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് രാഹുല്‍ ഗാന്ധി. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ ദിവസവും   രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.  സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

‘നമ്മുടെ സൈനികരെ വധിച്ചത് ചൈനയാണ്, നമ്മുടെ ഭൂമി കവര്‍ന്നത് ചൈനയാണ്. എന്നിട്ടും മോദിയെ ചൈന പുകഴ്ത്തുന്നത് എന്തിന്?’ എന്ന് ചോദിച്ചുള്ള ട്വീറ്റില്‍ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍ എന്ന ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ തുടര്‍ച്ചയായ വിമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. നേരത്തെ ചൈനയോട്  മൃദുസമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് ‘സറണ്ടര്‍ മോദി’ എന്ന് നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.

ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ഒരു പോസ്റ്റും ആരു കയ്യേറിയിട്ടില്ലെന്നും പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നുമായിരുന്നു ഇതിനു മറുപടിയായി രാഹുല്‍ ഗാന്ധി ചോദിച്ചത്.