‘പിന്നില്‍ ജൂണ്‍ നാലിന് പുറത്തുപോകുന്ന ആള്‍; ഇന്ത്യാ സഖ്യം 295-ലേറെ സീറ്റുകള്‍ നേടും’; എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, June 1, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്. ഇന്ത്യാ സഖ്യം 295-ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചു. ജൂണ്‍ നാലിന് പുറത്തുപോകുന്ന ആളാണ് എക്സിറ്റ് പോളുകള്‍ക്ക് പിന്നിലെന്നും മോദിയെ ലക്ഷ്യം വെച്ച് ജയ്റാം രമേശ് പരിഹസിച്ചു. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

“ഇന്ത്യാ സഖ്യത്തിന് തീർച്ചയായും കുറഞ്ഞത് 295 സീറ്റുകൾ ലഭിക്കും. അത് വ്യക്തവും നിർണായകവുമായ ഭൂരിപക്ഷമാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിക്ക് അതിനിടയിൽ മൂന്ന് ദിവസം കൂടി തുടരാം. ഇവയെല്ലാം മനഃശാസ്ത്രപരമായ കളികളാണ് പക്ഷേ യഥാർത്ഥ ഫലങ്ങൾ വളരെ വ്യത്യസ്തമായിരിക്കും” – ജയ്റാം രമേശ് എക്സില്‍ കുറിച്ചു.