നിയമന അംഗീകാരത്തിനായി അധ്യാപകരുടെ അനിശ്ചിതകാല പ്രതിഷേധ സമരം പന്ത്രണ്ടാം ദിനത്തിലേക്ക്

Jaihind News Bureau
Saturday, October 24, 2020

നിയമന അംഗീകാരത്തിനായി അധ്യാപകർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല പ്രതിഷേധ സമരം പന്ത്രണ്ടാം ദിനത്തിലേക്ക്. തലശ്ശേരി , കണ്ണൂർ, കോട്ടയം അതിരൂപതകളുടെ നേതൃത്വത്തിൽ മലബാർ മേഖലയിലെ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരാണ് അനിശ്ചിത റിലേ നിരാഹാരസമരവുമായി കണ്ണുർ കളക്ടറേറ്റിന്‌ മുന്നിലുള്ളത്.

2016 മുതലുള്ള നിയമനങ്ങൾക്ക് / അംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലശ്ശേരി അതിരൂപത, കണ്ണൂർ രൂപത, കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ മലബാർ മേഖലയിലെ അധ്യാപകരാണ് സമരം നടത്തുന്നത്. കാത്തലിക് ടീച്ചേഴ്സ് ഗിൽഡും, നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് അസോസിയേഷനും ആണ് സമരത്തിന് നേതൃത്വം നൽകുന്നത്

അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ പതിനൊന്നാം ദിവസം അധ്യാപകർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മാസ്ക് നിർമ്മിച്ച പ്രതിഷേധിച്ചു. നിർമ്മിച്ച മാസ്ക്കുകൾ സമര പന്തലിൽ പൊതുജനങ്ങൾക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്തു. പതിനൊന്നാം ദിനത്തിലെ സമരം സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജേഷ് ഖന്ന മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകൻ വിപിൻ മാത്യു അധ്യക്ഷത വഹിച്ചു. കേരളത്തിലങ്ങോളമിങ്ങോളം നടത്തുന്ന സമരത്തിന്റെ ഭാഗമായി വിദ്യാരംഭ ദിവസമായ തിങ്കളാഴ്ച അധ്യാപകർ രക്തം ദാനം നല്‍കി പ്രതിഷേധിക്കും.

https://youtu.be/PDEgMvMsp7M