കൊവിഡ് മാർഗനിർദേശങ്ങള്‍ : പരിശോധന വർധിപ്പിക്കും, സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം

Jaihind Webdesk
Thursday, April 15, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. 45 വയസിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണമെന്നും പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം. അടുത്ത രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമാണുള്ളത്.  ട്യൂഷൻ ക്ലാസുകൾ കൊവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് നല്‍കും. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ബാറുകള്‍ക്കും നിലവിലെ നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.