ധീര രക്തസാക്ഷി ഷുഹൈബിന്‍റെ സ്മരണയില്‍… വൈകുന്നേരം 7 മണിക്ക് കണ്ണൂര്‍ ഡിസിസിയില്‍ ഷുഹൈബ് സ്മൃതി സന്ധ്യ

Friday, February 11, 2022

കണ്ണൂർ: എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ നാലാം രക്തസാക്ഷിത്വ ദിനാചരണത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാവും. രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി
ഷുഹൈബ് സ്മൃതി സന്ധ്യ ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ നടക്കും.

രക്തസാക്ഷി ദിനമായ നാളെ (ഫെബ്രുവരി 12)  ജില്ലാ, ബ്ലോക്ക്‌, മണ്ഡലം യൂണിറ്റ് തലങ്ങളിൽ പുഷ്പാർച്ചനയും വിവിധ അനുസ്മരണം പരിപാടികളും സംഘടിപ്പിക്കും. കൂടാതെ മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി ശുഹൈബ് ഭവന പദ്ധതിയിൽ ഉള്‍പ്പെടുത്തി നിർമ്മിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനച്ചടങ്ങ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി നിർവഹിക്കും.