മലപ്പുറത്ത് വിവിധ പാർട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു

Jaihind Webdesk
Saturday, July 16, 2022

മലപ്പുറം: വിവിധ പാർട്ടികളില്‍ നിന്ന് കോൺഗ്രസിലേക്ക് എത്തുന്നവരുടെ ഒഴുക്ക് തുടരുന്നു. പൊന്മളയിലെ പ്രമുഖ ബിജെപി നേതാവും ഒബിസി മോർച്ച കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്‍റുമായ ശശി പാറയിൽ കോൺഗ്രസിൽ ചേർന്നു. ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു.

മണ്ഡലം പ്രസിഡന്‍റ് മണി, പൊന്മള മുൻ ബ്ലോക്ക് പ്രസിഡന്‍റ് ഇസ്മായിൽ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലീൽ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി രാജൻ മാസ്റ്റർ മണ്ഡലം വൈസ് പ്രസിഡന്‍റ് സമദ്‌ പി.കെ, പട്ടയിൽ മുരളി, സലാം വേർക്കോട്ട് തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ മാസം മലപ്പുറത്ത് വിവിധ പാർട്ടികളിൽ നിന്ന് 300 പേർ കോൺഗ്രസിലേക്ക് എത്തിയിരുന്നു.