കണ്ണൂരില്‍ മണല്‍ മാഫിയയ്ക്ക് സഹായം; എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാർക്ക് സ്ഥലംമാറ്റം


കണ്ണൂർ: മണൽ മാഫിയയ്ക്ക് വഴിവിട്ട സഹായം ചെയ്ത പോലീസുകാർക്കെതിരെ നടപടി. എസ്ഐ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. എസ്ഐ നിഥിൻ എ., സിവിൽ പോലീസ് ഓഫീസർമാരായ അനിഴൻ കെ., ഷാജി അകാരം പറമ്പത്ത്, കിരൺ കെ. എന്നിവർക്കാണ് സ്ഥലമാറ്റം.വിജിലൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ജില്ലയിലെ പാനൂർ, കണ്ണവം, തലശേരി പോലീസ് സ്റ്റേഷനികളിലേക്കാണ് ഇവരെ സ്ഥലംമാറ്റിയത്.

Comments (0)
Add Comment