ഇന്നല്ലെങ്കില്‍ നാളെ, സത്യം എന്നായാലും വിജയിക്കും; പിന്തുണച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി; രാഹുല്‍ ഗാന്ധി

Friday, August 4, 2023

ന്യൂഡല്‍ഹി: ഇന്നല്ലെങ്കില്‍ നാളെ, സത്യം എന്നായാലും വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
തന്‍റെ പാത സുതാര്യവും വ്യക്തവുമാണ്. പിന്തുണച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം ഇത് സന്തോഷത്തിന്‍റെ ദിനമാണെന്നും ജനാധിപത്യം വിജയിച്ചു, സത്യമേവ ജയതേയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് രാജ്യത്തെ ജനങ്ങളുടെ മുഴുവന്‍ വിജയമാണ് എല്ലാവരുടെയും അനുഗ്രഹവും സ്‌നേഹവും രാഹുലിനുണ്ട്. ജനാധിപത്യത്തിന്‍റെയും ഭരണ ഘടനയുടേയും വിജയമാണെന്നും നീതി മറച്ചുവെക്കാന്‍ കഴിയില്ല എന്നതിന്‍റെ ഉദാഹരണമാണ് വിധിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.