ഇടുക്കി ‍ഡിസിസി വൈസ് പ്രസിഡന്‍റ് കെ.ആര്‍ സുകുമാരന്‍നായര്‍ അന്തരിച്ചു

Jaihind News Bureau
Wednesday, February 5, 2020

ഇടുക്കി ‍ഡിസിസി വൈസ് പ്രസിഡന്‍റ് തൂക്കുപാലം കരമ്മനങ്ങാട്ട് കെ ആര്‍ സുകുമാരന്‍നായര്‍ നിര്യാതനായി. 68 വയസ് ആയിരുന്നു.

നെടുങ്കണ്ടം ഡീലേഴ്സ്, നെടുങ്കണ്ടം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് , നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.  കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഡിസിസി മെമ്പര്‍ ആണ്.  നിലവില്‍ അഞ്ച് വര്‍ഷമായി വൈസ് പ്രസിഡന്‍റായിരുന്നു.

ശവസംസ്കാരം നാളെ തൂക്കുപാലത്തെ വീട്ട് വളപ്പിൽ നടക്കും.  നിര്യാണത്തെ തുടർന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു