‘തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടും; കള്ളവോട്ടിനെതിരെ കർശന ജാഗ്രത’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, May 30, 2022

 

കൊച്ചി : തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് അവിശ്വസനീയമായ ഭൂരിപക്ഷം നേടും. പോളിംഗ് ശതമാനം ഉയർത്താൻ ശക്തമായ പ്രവർത്തനമാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കള്ള വോട്ട് തടയാൻ യുഡിഎഫ് കർശന ജാഗ്രതയാണ് പുലർത്തും. സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. കള്ളവോട്ട് പാരമ്പര്യം സിപിഎമ്മിനാണ്. ഉദ്യോഗസ്ഥർ കള്ള വോട്ടിന് കൂട്ടു നിന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വീഡിയോ പ്രചാരണം എൽഡിഎഫിന് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.