ഐഫോൺ കിട്ടിയവരില്‍ കോടിയേരിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും ; ഫോട്ടോ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Saturday, October 3, 2020

 

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവനും  ഐഫോൺ കൈപ്പറ്റി എന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവിട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   നിലവില്‍ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറാണ് എ.പി രാജീവന്‍.

പ്രോട്ടോകോൾ ലംഘനത്തെ കുറിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു അത്. വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങിൽ പങ്കെടുത്തത്. പ്രോട്ടോകോൾ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോൾ ഉദ്യോഗസ്ഥന് തന്നെ ഫോൺ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.