“ഞാന്‍ മന്ത്രിയാണ്, എനിക്ക് ഇളവുകൾ ഉണ്ട്” കോറെന്‍റൈൻ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ

Jaihind News Bureau
Monday, May 25, 2020

കോറെന്‍റൈൻ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തെ സർക്കാർ നിരീക്ഷണം വേണമെന്നത് മന്ത്രി അയതിനാൽ തനിക്ക് ബാധകം അല്ല എന്നാണ് സദാനന്ദ ഗൗഡയുടെ വാദം. ഇന്നാണ് ഡൽഹിയിൽ നിന്നും വിമാന മാർഗം സദാനന്ദ ഗൗഡ ബാംഗ്ലൂർ എത്തിയത്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിമാന യാത്രക്കാർക്ക് 7 ദിവസത്തെ സർക്കാർ കോറെന്‍റൈന്‍ കർണാടകയിൽ നിർബന്ധമാണ്. എന്നാൽ കേന്ദ്ര മന്ത്രി അയതിനാണ് തനിക്ക് ഇത് ബാധകമല്ല എന്നാണ് സതനന്ദ ഗൗഡയുടെ നിലപാട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതിനുള്ള ഇളവുകൾ തനിക്ക് നൽകിയിട്ടുണ്ട്. തന്‍റെ കോണ്‍ടാക്ട്t ട്രെയ്‌സിങിന് ആരോഗ്യ സേതു ആപ്പ് താൻ ഉപയോഗിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഡൽഹിയിൽ നിന്ന് വിമാന മാർഗം ബാംഗ്ലൂർ എത്തിയ സദാനന്ദ ഗൗഡ സ്വകാര്യ കാറിൽ വീട്ടിലേക്ക് മടങ്ങുക ആയിരുന്നു. സെൻട്രൽ ഫർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്‌മെന്റ് തലവനായ തനിക്ക് കൃത്യമായ രീതിയിൽ എല്ലായിടത്തും മരുന്നുകൾ എത്തുന്നതുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. മരുന്നുകൾ എത്തിയില്ലെങ്കിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകും എന്നും സദാനന്ദ ഗൗഡ പറഞ്ഞു