വയനാട്ടിൽ സിപിഎം ഭരിക്കുന്ന പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ വൻതട്ടിപ്പ്

വയനാട്ടിൽ സിപിഎം ഭരിക്കുന്ന പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ വൻതട്ടിപ്പ്. പ്രവർത്തികമാക്കാത്ത പദ്ധതികൾ ചെയ്തെന്ന് കാണിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൻ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. തോട് നവീകരണത്തിന്‍റെ പ്രവർത്തികൾ ചെയതെന്ന് കാണിച്ചാണ് പണം തട്ടിയത്. നവീകരണം കൃത്യമായി നടക്കാത്തത് കൊണ്ട് തന്നെ കർഷകരും ദുരിതത്തിലാണ്.

2018 2019 കാലയളവിൽ മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടിലെ പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പണി പൂർത്തികരിച്ചുവെന്ന് അവകാശപ്പെട്ട് സ്ഥാപിച്ച ബോർഡുകളാണിത്. ഒന്നിൽ പറയുന്ന പ്രവൃത്തി കന്നാരം പുഴതോട് സംരക്ഷണത്തിന്റെ രണ്ടാം ഘട്ടം. ഇതിനായി 607 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുവെന്നും 271 രൂപ വേതനത്തിൽ 180000 രൂപ ചെലവാഴിയെന്നും ബോർഡിൽ നിന്ന് വ്യക്തം.

രണ്ട് കന്നാരം പുഴ കനാൽ ദീർഘിപ്പിക്കൽ 373 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 115000 ചെലവോടെ ഈ പണിയും പൂർത്തിരിച്ചുവെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. എന്നാൽ അഞ്ച് വർഷമായി പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കന്നാരം പുഴതോട് സംരക്ഷണത്തിന്‍റെ രണ്ടാം ഘട്ടവും കന്നാരം പുഴ കനാൽ ദീർഘിപ്പിക്കൽ പണികളും നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പ്രദേശത്ത് എവിടെയും പണി നടന്നതിന്‍റെ യാതൊരു സൂചനയും ഇല്ല എന്ന് മാത്രമല്ല. ഒരു പ്രവർത്തിയും നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു . നടന്നിട്ടില്ലാത്ത പ്രവർത്തികൾ നടന്നുവെന്ന് കാണിച്ച് ലക്ഷങ്ങളാണ് ബന്ധപ്പെട്ടവർ തിരുമറി നടത്തിയത്. കന്നാരം പുഴ കനാൽ ദീർഘിപ്പിക്കലും, കന്നാരം പുഴ തോട് സംരക്ഷണവും നടക്കാത്തത് മുലം വെള്ളം ലഭിക്കാതെ കൃഷി അവസാനിപ്പിച്ചിരിക്കുകയാണ് പ്രദേശത്തെ പാടശേഖരങ്ങളിലെ കർഷകർ. തങ്ങളെ കമ്ബളിപ്പിച്ചവർക്കെതിരെ ശക്തമായി പ്രതിഷേധ പരിപാടികളും നിയമ നടപടികളും സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇവിടത്തുകാർ.

Pulpally Grama Panchayath
Comments (0)
Add Comment