ഗുരുതരമായ വൃക്ക രോഗം തളർത്തിയ ശരീരവും മനസ്സുമായി ശ്രീകുമാരി എന്ന വീട്ടമ്മ

Jaihind News Bureau
Tuesday, September 10, 2019

ഗുരുതരമായ വൃക്ക രോഗം തളർത്തിയ ശരീരവും മനസ്സുമായി മരുന്നിനും നിത്യവൃത്തിക്കും വഴിയില്ലാതെ കരുണ തേടുകയാണ് കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയായ ശ്രീകുമാരി എന്ന വീട്ടമ്മ. അമിതമായ ശരീരഭാരം ഡയലിസിസിന് തടസ്സമായതോടെ വിലകൂടിയ മരുന്നുകൾ ഉപയോഗിച്ചുള്ള ഇഞ്ചക്ഷനാണ് ഈ അമ്മയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ഇതിന് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണിവർ.