കോട്ടയം കച്ചേരികടവിൽ വീട് തകർന്നു; വൻഅപകടം ഒഴിവായി

Friday, July 12, 2024

 

കോട്ടയം: കച്ചേരികടവിൽ വീട് തകർന്നു. കച്ചേരിക്കടവ്’ തോട്ടത്തിൽചിറ രാജേഷ് ടി.ആറിന്‍റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ വീട് ഇടിഞ്ഞു വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തൊട്ടടുത്ത വീട്ടിലേക്ക് ഇന്നലെ താമസം മാറിയതിനാൽ വൻഅപകടം ഒഴിവായി. ഇന്നലെ രാത്രി വീടിന്‍റെ മേൽക്കൂരയിൽ ശബ്ദം കേട്ടതിനെ തുടർന്ന് രാജേഷ് വീട്ടിലുള്ളവരെ തൊട്ടടുത്ത വീട്ടിലേക്ക് അപ്പോൾ തന്നെ താമസം മാറ്റി. തുടർച്ചയായി വെള്ളപ്പൊക്കം ഉണ്ടാവുന്ന പ്രദേശമായതിനാൽ വീട് ബലക്ഷയത്തിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണി യോടെ വീട് പൂർണ്ണമായി തകർന്നു വീഴുകയായിരുന്നു.