വേറിട്ട ആദരം.. റെക്കോർഡ് ബുക്കിലും ഇടം നേടി KPSTA സംസ്ഥാന സമ്മേളനം

Jaihind News Bureau
Friday, February 7, 2020

തൃശൂരിൽ നടക്കുന്ന കെ പി എസ് ടി എ സംസ്ഥാന സമ്മേളനം റെക്കോർഡ് ബുക്കിലും ഇടം നേടി. ഒരു വേദിയിൽ ഒരു അതിഥിക്ക് പതിനായിരം പുസ്തകങ്ങൾ സമ്മാനമായി നൽകിയാണ് അധ്യാപക സമൂഹം പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.

ടി.എൻ പ്രതാപൻ എംപിയാണ് അക്ഷര വസന്തത്തിലേക്ക് റെക്കോർഡിന്‍റെ നീർച്ചാൽ ഒരുക്കിയത്. ചടങ്ങുകളിൽ പൂച്ചെണ്ടോ ഷാളോ വാങ്ങാതെ പുസ്തകങ്ങൾ മാത്രം സ്വീകരിച്ചാൽ മതിയെന്ന് പ്രതാപൻ നേരത്തെ എടുത്ത തീരുമാനമാണ്. ഇങ്ങനെ ലഭിക്കുന്ന പുസ്തകങ്ങൾ വായന ശാലകൾക്കും വിദ്യാലയങ്ങൾക്കും അദ്ദേഹം സമ്മാനമായി നൽകും. ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കുക കൂടി ചെയ്യുകയാണ് KPSTA സമ്മേളനം.

സമ്മേളനത്തിന് വന്ന അധ്യാപകർ പുസ്തകവുമായാണ് എത്തിയത്. തേക്കിൻകാട് മൈതാനിയിലെ പൊതു സമ്മേളന വേദിയിൽ പൂച്ചെണ്ടിന് പകരം ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ ടി.എൻ പ്രതാപൻ സ്വീകരിച്ചു. ഈ രീതിയിലുള്ള ലോകത്തിലെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്. ഈ ചടങ്ങിൽ വെച്ച് തന്നെ യൂണിവേഴ്സൽ റെക്കോർഡ്സിന്‍റെ അധികാരികൾ സർട്ടിഫിക്കറ്റ് കൈമാറി.

https://youtu.be/P_naut0xufE