ഹോങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം ശക്തമാകുന്നു

Jaihind News Bureau
Tuesday, September 17, 2019

ഹോങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം ശക്തമാകുന്നു. ഹോങ്കോങ്ങിൽ ബ്രിട്ടീഷ് കോൺസുലേറ്റിലേക്ക് പ്രക്ഷോഭകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

പ്രതിഷേധക്കാർ പെട്രോൾ ബോംബുകൾ വലിച്ചെറിഞ്ഞതിനെ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. 1997ൽ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയപ്പോൾ സമ്മതിച്ച സ്വാതന്ത്ര്യം നിലനിർത്താൻ ബ്രിട്ടൻ നിർബന്ധിക്കണമെന്നാവശ്യപ്പെട്ടാണ് നിലവിൽ പ്രക്ഷോഭം നടക്കുന്നത്. നൂറുക്കണക്കിനാളുകളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്.
ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമ്മി ഓഫീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.ചൈനിസ് പാതകകൾ പ്രക്ഷോഭകർ കത്തിച്ചു. പ്രക്ഷോഭകരുടെ ആക്രമണത്തിൽ ജലപീരങ്കി കൊണ്ട് വന്ന പൊലീസിന്‍റെ ട്രക്കിന് തീപിടിച്ചു.

പ്രക്ഷോഭകരെ തിരിച്ചറിയാൻ നില നിറത്തിലുള്ള വെള്ളമാണ് ജലപീരങ്കിയിൽ പൊലീസ് ഉപയോഗിച്ചത്. പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ വാഗ്ദാനങ്ങൾ പാലിക്കാൻ ചൈന തയ്യാറാകണമെന്ന് എന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. എന്നാൽ, ഹോങ്കോങ് വിഷയം ആഭ്യന്തരകാര്യമാണെന്നും ഇതിൽ മറ്റു രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നുമാണ് ചൈനയുടെ നിലപാട്.