കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, December 11, 2019

കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യാതൊരു വികസനവും സംസ്ഥാനത്ത് നടക്കുന്നില്ല. ഡിസംബർ 13ന് യുഡിഎഫ് സമാന്തരമായി ധവളപത്രം പുറത്തിറക്കും. ധനകാര്യ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല സന്നിധാനത്ത് പറഞ്ഞു. ശബരിമലയ്ക്കുവേണ്ടി പ്രത്യേക നിയമം പാസാക്കണം എന്നുളള സുപ്രീം കോടതിയുടെ ഉത്തരവ് പരിശോധിക്കാൻ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.