തൃശൂർ പൂരപ്പറമ്പില്‍ വി.ഡി. സവര്‍ക്കറുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം: ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ പിടിയില്‍

Jaihind Webdesk
Thursday, May 12, 2022

തൃശൂര്‍: വി.ഡി. സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌ക്കുകളും പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചതിന് ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സി.ജെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ബലൂണുകളും മാസ്‌കും പൊലീസ് കണ്ടെടുത്തത്. സവർക്കറുടെ ചിത്രങ്ങളടങ്ങിയ  ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം. തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റത്തില്‍ പാറമേക്കാവ് വിഭാഗത്തിന്‍റെ സവര്‍ക്കറുടെ ചിത്രം വെച്ച കുട ഉള്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് കുട പിന്‍വലിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമിടയിലയിരുന്നു സവര്‍ക്കറിനേയും ഉള്‍പ്പെടുത്തിയിരുന്നത്.