ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ്. അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യണ്‍ ഡോളര്‍ സ്വിറ്റ്സര്‍ലന്‍ഡ് മരവിപ്പിച്ചെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
സ്വിസ് മീഡിയ ഔട്ട്ലെറ്റായ ഗോതം സിറ്റി പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം.
എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളെ നിഷേധിച്ച് അദാനി കമ്പനി രംഗത്തെത്തി. 2021 ലാണ് കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.’സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സെബി ചെയര്പേഴ്സന് മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.