ഹയർ സെക്കണ്ടറി അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു

Jaihind Webdesk
Monday, April 3, 2023

കൊല്ലം: ഹയർ സെക്കണ്ടറി അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു. ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലയനം ഏകപക്ഷീയമായി നടപ്പാക്കാനുള്ള തീരുമാനത്തിലും, ഹയർ സെക്കണ്ടറി അധ്യാപകരെ പ്രായോഗിക ബുദ്ധിയില്ലാതെ ദ്രോഹിക്കുന്ന നടപടിയിലും, സേവന വേതന വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുന്നതിലും ,ഭിന്ന ശേഷി സംവരണത്തിൻ്റെ പേരിൽ നിയമന നിരോധനം തുടരുന്നതിലും, പ്രതിഷേധിച്ചാണ് ഹയർ സെക്കണ്ടറി അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധിച്ചത്. ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത് (FHSTA) .

ജില്ലാതല ഉദ്ഘാടനം കരിക്കോട് ടി.കെ.എം.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ചെയർമാൻ സതീഷിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് ശ്രീരംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. യൂജിൻ.എഫ്, ആസിഫ് എം., ബഞ്ചമിൻ, ദീപാ സോമൻ, മനേഷ് എം.എസ്.ബിന്ദു.വി.,ലിനു എലിസബത്ത്, നൗഷാദ്, എന്നിവർ പ്രസംഗിച്ചു.

കസ്മിർ തോമസ്,ഷാനവാസ്‌ ഖാൻ, ഫിലിപ്പ് ജോർജ്,ബോബൻ,ജ്യോതി രഞ്ജിത്, അൻവർ, ഷിജു ജോൺ സാമുവൽ, അബ്ദുൽ നിസാം, ജോജി ജോർജ്ജ്, രാജൻ മലനട, സനൽകുമാർ, അനീഷ്, ശ്രീകുമാർ കടയാറ്റ്,മാത്യൂ പ്രകാശ് എന്നിവർ വിവിധ ക്യാമ്പുകളിൽ കരിദിനാചരണത്തിന് നേതൃത്വം നൽകി.