കണ്ണൂരില്‍ പി.എസ്.സി. പരീക്ഷയ്ക്കിടെ ക്യാമറയും ബ്ലൂടൂത്തും ഉപയോഗിച്ച് നടത്തിയ ഹൈടെക് കോപ്പിയടി തട്ടിപ്പില്‍ സഹായിയും അറസ്റ്റില്‍. പെരളശ്ശേരി മുണ്ടാലൂര്‍ സ്വദേശി എ. സബീലിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷക്കിടെ പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് തട്ടിപ്പ് നടന്നത്. പെരളശ്ശേരി സ്വദേശിയായ എം.പി. മുഹമ്മദ് സഹദ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചോദ്യപേപ്പര്‍ രഹസ്യമായി മൊബൈല്‍ ക്യാമറ വഴി പുറത്തെത്തിക്കുകയും ബ്ലൂടൂത്ത് വഴി ഉത്തരം സ്വീകരിക്കുകയുമായിരുന്നു.