യുവതികളെ ഹെലികോപ്ടർ വഴി സന്നിദ്ധാനത്തെത്തിക്കാൻ നീക്കം

Jaihind Webdesk
Sunday, November 11, 2018

Sabarimala-Police

മണ്ഡലകാലം ആരംഭിക്കാൻ ഇരിക്കെ ശബരിമല ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്ത യുവതികളെ ഹെലികോപ്ടർ വഴി സന്നിധാനത്ത് എത്തിക്കാൻ പൊലീസ് നീക്കം എന്ന് റിപ്പോർട്ട്. 560 യുവതികളാണ് ശബരിമലയിൽ എത്തുന്നതിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. അതേസമയം ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ദർശനത്തിന്നെത്തുന്നവരുടെ ഇരുമുടിക്കെട്ട് ഉൾപ്പടെയുള്ളവ പരിശോധിക്കും.

മണ്ഡല കാലത്ത് ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്ത യുവതികളെ ഹെലികോപ്ടർ വഴി സന്നിദ്ധാനത്തെത്തിക്കാൻ പൊലീസ് നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളെ ഹെലികോപ്ടർ വഴി എത്തിക്കാൻ ഉള്ള സാധ്യതകളാണ് പോലീസ് തോടുന്നത്. നവംബർ 13 ന് സുപ്രിംകോടതി പുനപരിശോധനാ ഹർജിയും റിട്ട് ഹർജികളും കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് നീക്കം. നിലവിൽ 560 യുവതികളാണ് ശബരിമലയിൽ എത്തുന്നതിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. 3.20 ലക്ഷംപുരുഷൻമാരും ശബരിമല ദേശനത്തിനായി ബുക്ക് ചെയ്തു കഴിഞ്ഞു. അതേസമയം ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് നേരെ പ്രധിഷേധം ശക്തമാക്കാൻ ഒരിങ്ങുകയാണ് വിവിധ ഹൈന്ദവ സംഘടനകൾ. അതേസമയം ശബരിമലയ്ക്ക് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ദർശനത്തിനായി എത്തുന്നവരുടെ ഇരുമുടിക്കെട്ട് ഉൾപ്പടെയുള്ളവ പരിശോധിക്കാൻ തീരുമാനമായി. ദർശനെത്തുന്ന യുവതികളും പൊലീസ് നിരീക്ഷത്തത്തിലാണ്. ജില്ലാ പൊലീസ് മേധാവിമാർക്ക് അതിവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ മറവിൽ ഭീകരാക്രമണത്തിനും വർഗീയ കലാപത്തിനും ദേശവിരുദ്ധ ശക്തികൾ തയ്യാറാകുന്നതായാണ് റിപ്പോർട്ട്. ജില്ലയിലെ വിജനമായ മേഖലകളിൽ പെട്രോളിങ് കർശനമാക്കാൻ ജില്ലാ പൊലിസ് മേധാവിമാർക്ക് ഡി ജി പി നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്തർ കൊണ്ടുവരുന്ന പൂജാ ദ്രവ്യങ്ങൾ ഉൾപ്പടെ പരിശോധിക്കാൻ സന്നിധാനത്ത് പ്രത്യേക സംവിധാനം കൊണ്ടുവരും. വിദൂര നിയന്ത്രിത സ്ഫോടന സാധ്യത മുന്നിൽ കാണാനാനുള്ള അതിസുരക്ഷ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള ടാങ്കറുകളും ലക്ഷ്യം വെക്കാമെന്ന സാധ്യതയും ഉണ്ടെന് ഇന്റലിജൻസ് റിപ്പോർട്ടിൽ ഉണ്ട്. സംശയ നിഴലിലുള്ള 300 പേരുടെ പട്ടികയും ഇന്‍റലിജൻസ് കൈമാറിയിട്ടുണ്ട്.