മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹെെക്കോടതി നോട്ടീസ്, നടപടി മാത്യു കുഴല്‍നാടന്‍റെ ഹർജിയില്‍

 

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടീസയച്ചു. സിഎംആർഎൽ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കും നോട്ടീസയക്കാൻ ഹൈക്കോടതി നിർദേശം നൽകി. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിലാണ് നടപടി. ജസ്റ്റിസ് കെ. ബാബുവാണ് ഹർജി പരിഗണിച്ചത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍നാടൻ പ്രതികരിച്ചു.

Comments (0)
Add Comment