ഇന്ധനവില വർധനവില്‍ ഇടപെട്ട് ഹൈക്കോടതി ; കേന്ദ്രത്തോടും ജിഎസ്ടി കൗണ്‍സിലിനോടും വിശദീകരണം തേടി

Jaihind Webdesk
Thursday, July 29, 2021

 

കൊച്ചി : രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഇന്ധന വില വര്‍ധനവില്‍ കേരളാ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറിനോടും ജിഎസ് ടി കൗണ്‍സിലിനോടും ഹൈക്കോടതി വിശദീകരണം തേടി. കേരള കാതലിക് ഫെഡറേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി മൂന്നാഴ്ചയ്ക്കുള്ളില്‍ രേഖമൂലം വിശദീകരണം നല്‍കാനാണ് കേന്ദ്ര സർക്കാറിനും ജിഎസ്ടി കൗൺസിലിനും നിര്‍ദേശം നൽകിയിരിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്‍റെ നടപടി.