കല്ലിടല്‍ കോലാഹലം എന്തിനുവേണ്ടി?; വികസനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥത പരത്തരുത്: സർക്കാരിനെതിരെ ഹൈക്കോടതി

Jaihind Webdesk
Tuesday, May 24, 2022

സില്‍വർ ലൈന്‍ സർവ്വേക്കല്ലിടലില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.  വികസനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നതെന്തിനാണ്. സർവ്വേക്കായി കല്ലിടലിനു പകരം ജിയോടാഗ് ഉപയോഗിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനായിരുന്നു ഈ കോലഹലമെല്ലാം സർക്കാർ നടത്തിയത്.  സാമൂഹികാഘാത പഠനത്തിനായ് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.  സർവ്വേക്കായ് കൊണ്ടുവന്ന കല്ലുകള്‍ എവിടെയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സർക്കാരിനോട് ആരാഞ്ഞു.

സില്‍വർ ലൈന്‍ ആവശ്യമാണെന്ന് ജനങ്ങളെ മനസ്സിലാക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണ്. എന്തിനാണ് കല്ലിടുന്നതെന്നുള്ള കാര്യം സർക്കാർ ഇതുവരെ കോടതിക്കു മുന്നില്‍  വ്യക്തമാക്കിയിട്ടില്ലെന്നും കോടതി വിമർശിച്ചു. അതേസമയം സില്‍വർ ലൈന്‍ സർവ്വേക്കായി നടത്തി വന്ന കല്ലിടല്‍ മരവിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധിതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സർക്കാർ കൂടുതല്‍ സമയം തേടി.