കൊറോണ സ്ഥിരീകരിച്ചയാള്‍ വിമാനത്താവളത്തിൽ പ്രവേശിച്ചത് സുരക്ഷാ പരിശോധന കാര്യക്ഷമല്ലെന്നതിനുള്ള തെളിവെന്ന് ഹൈബി ഈഡൻ

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടൻ സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവേശിച്ചത് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കാര്യക്ഷമല്ലെന്നതിനുള്ള തെളിവാണെന്ന് ഹൈബി ഈഡൻ എം.പി. വിമാനത്തിലെ മുഴുവൻ യാത്രക്കാരും നിരീക്ഷണത്തിൽ കഴിയേണ്ട സ്ഥിതിയെന്നും ഹൈബി ഈഡൻ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട് എറണാകുളം റെയിൽവേ സ്റ്റേഷനിലടക്കം ഒരുക്കിയ സുരക്ഷ / ഹെൽപ്പ് ഡസ്കുകൾ കാര്യക്ഷമമല്ല. നിരവധി പ്ലാറ്റ്ഫോമുകളുള്ള റെയിൽ വേസ്റ്റേഷനിൽ ഒരു ഹെൽപ്പ് ഡസ്ക്ക് മാത്രമെന്നും ഹൈബി ചൂണ്ടിക്കാട്ടി. വിദേശികളെ എങ്കിലും സ്ക്രീനിങ്ങ് നടത്താനുള്ള സൗകര്യം റെയിൽവേ സ്‌റ്റേഷനിലുണ്ടാകണമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.

ഇതിനിടെ, കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടൻ സ്വദേശിയേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി മന്ത്രി വി.എസ് സുനിൽകുമാർ. കൂടെയായിരുന്ന 17പേരെ സ്വകാര്യ ഹോട്ടലിൽ ഐസൊലേഷൻ ആക്കി. നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ നിന്നും സംഘം പുറപ്പെട്ടു എന്ന വിവരം കിട്ടിയത് രാവിലെ 8.30നു ആണെന്ന് മന്ത്രി വ്യക്തമാക്കി. ഇവർ സഞ്ചരിച്ച ഇവർ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വിമാനത്താവളത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Hibi Eden
Comments (0)
Add Comment