കൊച്ചി : കൊവിഡ് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഹൈബി ഈഡന്‍ എം.പി. കൊവിഡിനൊപ്പം പലവിധ അസുഖങ്ങളാലും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ട മരുന്നുകള്‍ സൗജന്യമായി വീട്ടിലെത്തിച്ച് നല്‍കുകയാണ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ കൊവിഡ് പോസിറ്റീവ് ഉള്ള കുടുംബങ്ങളിലുള്ള, സ്ഥിരമായി മരുന്ന് കഴിക്കുന്നവർ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ 04843503177 എന്ന കൊവിഡ് ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടണമെന്നും മരുന്നുകള്‍ സൗജന്യമായി വീട്ടിലെത്തിച്ചുനല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
കോവിഡ് മഹാമാരി നമ്മെ തകർത്തെറിയാൻ ശ്രമിക്കുകയാണ്. തോറ്റോടുവാനും കണ്മുന്നിൽ ഒരാളെ തോൽവിക്ക് വിട്ട് കൊടുക്കാനും നമുക്ക് സാധിക്കില്ല. പലവിധ അസുഖങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ. അവർക്ക് കോവിഡ് പോസിറ്റീവായാലോ, അവരുടെ കുടുംബത്തിൽ ആർക്കെങ്കിലും പോസിറ്റീവ് ആയാലോ എന്തായിരിക്കും അവസ്ഥ.. ചിന്തിച്ചിട്ടുണ്ടോ?
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ, കോവിഡ് പോസിറ്റീവ് ഉള്ള കുടുംബങ്ങളിലുള്ള സ്ഥിരമായി മരുന്ന് കഴിക്കുന്നവർ സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ 04843503177 എന്ന ഞാൻ ഒരുക്കിയിരിക്കുന്ന കോവിഡ് ഹെൽപ് ഡെസ്ക്കിൽ വിളിക്കൂ.24 മണിക്കൂറിനുള്ളിൽ നിങ്ങൾക്കാവശ്യമായ മരുന്ന് നിങ്ങളുടെ വീട്ടിലെത്തും. തികച്ചും സൗജന്യമായി….
https://www.facebook.com/HibiEden/photos/a.10150113464742260/10157680877547260/