മഹാരാഷ്ട്രയില്‍ ഹെലികോപ്ടർ അപകടത്തില്‍ പൈലറ്റ് മരിച്ചു ; സഹപൈലറ്റിന് ഗുരുതര പരിക്ക്

Jaihind Webdesk
Friday, July 16, 2021

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന വനിതാ പൈലറ്റിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം. മഹാരാഷ്ട്രയിലെ എന്‍.എം.ഐ.എം.എസ് ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാര്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ഹെലികോപ്റ്റര്‍ പരിശീലകനെ നഷ്ടമായെന്നും പരിക്കേറ്റ പരിശീലനാര്‍ഥി ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാര്‍ഡി ഗ്രാമത്തിനടുത്ത് സത്പുര മലനിരകളിലാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. സംഭവം നടന്ന് ഒരു മണിക്കൂറിനകം പൊലീസും അധികൃതരും സ്ഥലത്തെത്തി.