ഊരിയ വാള്‍, ഇന്ദ്രന്‍, ചന്ദ്രന്‍! യൂത്ത് കോണ്‍ഗ്രസിനെ പേടിച്ച് മുഖ്യമന്ത്രി വഴിമാറി പോയത് 4 കിലോമീറ്റര്‍; കണ്ണൂരില്‍ കനത്ത പ്രതിഷേധം

Jaihind Webdesk
Monday, June 13, 2022

കണ്ണൂർ: സ്വർണ്ണക്കടത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിക്കായി പ്രതിഷേധം ശക്തം.  യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയ മാർച്ചില്‍ പ്രതിഷേധം ഇരമ്പി. പ്രതിഷേധക്കാർക്ക് നേരേ പൊലീസ് ജല പീരങ്കി പ്രയോ​ഗിച്ചു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമേന്തിയാണ് പ്രതിഷേധിച്ചത്. ​ഗസ്റ്റ് ഹൗസിനു മുന്നിൽ അര മണിക്കൂറോളം കനത്ത സംഘർഷമുണ്ടായി. യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിക്ക് റൂട്ട് മാറ്റേണ്ടി വന്നു. സ്വന്തം നാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നത് മുഖ്യമന്ത്രിക്കും പാർട്ടിക്കും നാണക്കേടായി.

തളിപ്പറമ്പ് കില ക്യാംപസിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺ​ഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും പ്രവർത്തകർ കാത്തു നിന്നു. മുഖ്യമന്ത്രിയുടെ വഴിയില്‍ ഈച്ച പോലും കടക്കാത്ത വിധത്തില്‍ പോലീസ് പൊതിഞ്ഞിട്ടും കരിങ്കൊടി പ്രതിഷേധങ്ങളുണ്ടായി. പ്രതിഷേധക്കാരെ ഭയന്ന് നിശ്ചയിച്ച റൂട്ട് മാറി നാലു കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് മുഖ്യമന്ത്രിക്ക് തളിപ്പറമ്പ് കിലയിലെത്താൻ കഴിഞ്ഞത്. അതിനിടെ കറുത്ത ബാഗ് ഉയർത്തിക്കാട്ടി പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകനെ പോലീസ് നോക്കിനില്‍ക്കേ സിപിഎം ഗുണ്ടകള്‍ ക്രൂരമായി മർദ്ദിച്ചു. വാഹനത്തിനുള്ളില്‍ കയറ്റുമ്പോഴും സിപിഎം ആക്രമണമുണ്ടായി.

അതിനിടെ, പാതയോരത്ത് കാത്തു നിന്ന ഒരു കെഎസ്‌യു പ്രവർത്തകൻ കൈയിലുണ്ടായിരുന്ന കറുത്ത ബാ​ഗ് ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റുമ്പോൾ ഓടിയെത്തിയ മുപ്പതോളം സിപിഎമ പ്രവർത്തർ അദ്ദേഹത്തെ മർദിച്ചു. ഓരോ നൂറ് മീറ്ററിലുംമ ഒരു പൊലീസ്േ ഉദ്യോ​ഗസ്ഥനെ വിന്യസിച്ചെങ്കിലും ഇന്നലെ രാത്രി മുഖ്യമന്ത്രിക്കു സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞില്ല. സ്വന്തം നാടായ കണ്ണൂരിൽ പൊലീസിനു പുറമേ നൂറ് കണക്കിനു സിപിഎം പ്രവർത്തകർ കാവൽ നിന്നിട്ടും കണ്ണൂരിൽ നിന്നു തളിപ്പറമ്പിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര വഴി തിരിച്ചു വിടുകയും ചെയ്യത് പൊലീസിനും സിപിഎമ്മിനും മാത്രമല്ല മുഖ്യമന്ത്രിക്കും വലിയ നാണക്കേടായി. 700 ഓളം പോലീസുകാരാണ് മുഖ്യമന്ത്രിയെ പൊതിഞ്ഞുനില്‍ക്കുന്നത്. എന്നിട്ടുപോലും മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടില്‍ നേരിടേണ്ടിവന്നത് അതിശക്തമായ പ്രതിഷേധങ്ങളെയാണ്. വഴിയിലുടനീളം യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു, യൂത്ത് ലീ​ഗ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തി.