തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിങ്; കുറവ് കാസർകോഡ്, കൂടുതൽ മലപ്പുറത്ത്

തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിങ്. ഏറ്റവും കൂടുതൽ മലപ്പുറത്തും കുറവ് കാസർകോടുമാണ്. പലയിടത്തും സംഘർഷങ്ങൾ നടന്നത് പ്രതിസന്ധിക്ക് കാരണമായി. കനത്ത പോളിംഗ് മൂന്ന് മുന്നണികൾക്കും മുന്നേറ്റത്തിന്റെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രാദേശിക കേന്ദ്രങ്ങളിൽ പോലും ആവേശം കൊള്ളിച്ച തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 78 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി 75 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ അവസാന അരമണിക്കൂറില്‍ മിക്ക ബൂത്തുകളിലും കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാനമിനിറ്റുകളിലും നിരവധിപ്പേര്‍ വോട്ട് രേഖപ്പെടുത്താന്‍ കാത്ത് നില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കാസര്‍കോട് 75.62 ശതമാനം പേരും കണ്ണൂരില്‍ 76.83 ശതമാനം പേരും കോഴിക്കോട്-77.32, മലപ്പുറം-77.59 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ആന്തൂര്‍ നഗരസഭയിലടക്കം അവസാനമണിക്കൂറുകളില്‍ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ള കണ്ണൂരില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നാദാപുരം തെരുവംപറമ്പിൽ സംഘര്‍ഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച്‌ വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളിയിൽ എസ്‌ഡിപിഐ സിപിഎം സംഘർഷത്തിലും നിരവധി പേർക്ക് പരിക്കേറ്റു. ബേപ്പൂരിൽ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന 68 വയസ്സുകാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പോളിംഗ് ശതമാനം വരെ വർദ്ധനവ് 3 മുന്നണികൾക്കും ഒരേപോലെ പ്രതീക്ഷ നൽകുന്നുണ്ട്. ഇടതു ദൂര്‍ഭരണത്തിനെതിരേ ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ വ്യക്തമാക്കി. പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും. മികച്ച പോരാട്ടം നടത്താനായി എന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎയും.

Comments (0)
Add Comment