പെരിയ: കോടതി വിധി കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനേറ്റ തിരിച്ചടി: ബെന്നി ബെഹനാൻ എം.പി

Jaihind News Bureau
Tuesday, August 25, 2020

കൊച്ചി: കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനുള്ള തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിട്ട ഹൈക്കോടതി വിധിയെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. സി ബി ഐ അന്വേഷിക്കണമെന്ന കോടതിവിധിക്കെതിരെ 85 ലക്ഷം രൂപ ചെലവിട്ട് സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ ഇറക്കിയ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണിത്. അഭിഭാഷകർക്ക് നൽകിയ പണം പൊതുഖജനാവിൽ നിന്ന് കൊടുക്കാതെ പിണറായി വിജയൻ സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കാൻ തയാറാകണം.

കൊലക്കത്തിക്കിരയായ യുവാക്കളുടെ കുടുംബത്തോടും കേരളത്തോടും മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.