ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കം; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍, ഇനി ആര്‍ക്കും അതിര്‍ത്തിയില്‍ നിന്നും പാസ് നല്‍കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

Jaihind News Bureau
Sunday, May 10, 2020

കൊച്ചി: ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ഇനി ആര്‍ക്കും അതിര്‍ത്തിയില്‍ നിന്നും പാസ് നല്‍കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ അടക്കം അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചു. മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വാളയാറില്‍ എത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിച്ചുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.