ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാരിനും IRE ക്കും ഹൈക്കോടതി നോട്ടീസ്

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഇന്ത്യൻ റെയർ എർത്ത് (ഐ.ആര്‍.ഇ) കമ്പനിക്കും ഹൈക്കോടതി നോട്ടീസ്. ആലപ്പാട് നടത്തുന്ന കരിമണല്‍ ഖനനം അനധികൃതമാണെന്നും അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.

ഖനനം കാരണം സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് കേന്ദ്രപരിസ്ഥിതിമന്ത്രാലയം പഠനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. നിയമസഭ പാരിസ്ഥിതിക ആഘാത സമിതി നടത്തിയ പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ആലപ്പാട്ടെ അനധികൃത ഖനനമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഖനനം ആലപ്പാട് പഞ്ചായത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അധ്യക്ഷനായ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. മുല്ലക്കര രത്നാകരനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

alappadireblack sand mining
Comments (0)
Add Comment