രമേശ് ചെന്നിത്തലക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

Jaihind News Bureau
Monday, February 10, 2020

Ramesh-chennithala10

രമേശ് ചെന്നിത്തലക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. 2017 ഒക്ടോബർ 14 ന് ഹർത്താൽ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സമാധാന പരമായി സമരം നടത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ നഷ്ടപരിഹാരം ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലയിൽ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. സമാധാനപരമായി സമരം നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികൾക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.