കൊടകര കുഴൽപ്പണക്കേസ് : ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു ; പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടി

Jaihind Webdesk
Friday, June 4, 2021

തൃശൂർ : കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസില്‍ നിന്നും ഇ ഡി,  എഫ് ഐ ആറിന്റെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. കേസില്‍ പൊലീസ് നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിവരങ്ങളാണ് ഇ.ഡി ശേഖരിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലിസില്‍ നിന്നും ഇഡി ചോദിച്ചറിഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്ന കുഴല്‍പ്പണക്കേസില്‍ ഇ.ഡി അന്വേഷണം നടത്താത്തതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസില്‍ ഇഡി യുടെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.