സോണിയാ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശം; അർണബ് ഗോസ്വാമിക്കെതിരെ പി സി വിഷ്ണുനാഥ് പരാതി നൽകി

Jaihind News Bureau
Thursday, April 23, 2020

 

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിക്കെതിരെ സമൂഹത്തിൽ സ്പർധയുണ്ടാക്കിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്‍റ് പി സി വിഷ്ണുനാഥ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ ഗോസ്വാമി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം ജനങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതാണെന്ന് വിഷ്ണുനാഥ് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാ നിയമം 117, 120 B, 153, 153 എ, 295 എ, 298, 500, 504, 505, 506, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66 എ എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പരാതി ഫയലിൽ സ്വീകരിച്ചു. മതസഹിഷ്ണുത നിലനിന്നു കാണാൻ ഉത്തരവാദപ്പെട്ട ഒരു പൗരനെന്ന നിലയിലാണ് താൻ പരാതി നൽകിയതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അർണബിനെതിരെ പ്രതിഷേധം ഉയരുകയാണെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.