ഹര്‍ത്താല്‍: കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം

Thursday, January 3, 2019

കോഴിക്കോട്: കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. മിഠായി തെരുവിലെ കടകള്‍ക്കുനേരെ കല്ലേറുണ്ടായി. ഹര്‍ത്താലനുകൂലികളും എതിര്‍ക്കുന്നവരും മുഖാമുഖം ഏറ്റുമുട്ടി. നിരവധി കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് ഹര്‍ത്താല്‍ അനകൂലികളെ തടഞ്ഞതാണ് പ്രകോപനത്തിലേക്ക് നയിച്ചത്. പോലീസ് ലാത്തി വീശി അക്രമികളെ പിരിച്ചുവിട്ടു.

കടകള്‍ക്കുനേരെ കല്ലെറിഞ്ഞവരില്‍ ഒരാളെ വ്യാപാരികള്‍ പിടിച്ച് പോലീസിനെ ഏല്‍പ്പിച്ചിട്ടും പോലീസ് കസ്റ്റഡിയില്‍ എടുത്തില്ലാ എന്ന് ആരോപിച്ച് വ്യാപാരികളും പ്രതിഷേധിക്കുകയാണ്. വ്യാപാരികള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയേക്കും.