ഹരിയാനയില്‍ എം.എല്‍.എയുള്‍പ്പെടെ അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Sunday, September 15, 2019


ന്യൂഡല്‍ഹി: അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്വതന്ത്ര എംഎല്‍എ അടക്കം അഞ്ച് നേതാക്കള്‍ അംഗത്വം എടുത്തു. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാക്കളാണ് നാല് പേര്‍. അശോക് അറോറ, സുഭാഷ് ഗോയല്‍, പ്രദീപ് ചൗധരി, ഗഗന്‍ജിത് സന്ധു എന്നിവരാണ് കോണ്‍ഗ്രസിലേക്ക് വന്ന ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാക്കള്‍. സ്വതന്ത്ര എംഎല്‍എ ജയ്പ്രകാശാണ് കോണ്‍ഗ്രസിലേക്ക് വന്ന മറ്റൊരാള്‍. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.