“കെ ടി ജലീൽ മലബാർ സുൽത്താനല്ല മലബാർ ചെകുത്താനാണ്” പഴയ സഹപാഠിയുടെ മകള്‍ പഠിക്കാന്‍ കഴിയില്ലെന്നോർത്ത് മരിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല : വൈറലായി ഹാരിസ് മുതൂരിന്‍റെ കുറിപ്പ്

Jaihind News Bureau
Thursday, June 4, 2020

“കെ ടി ജലീൽ മലബാർ സുൽത്താനല്ല മലബാർ ചെകുത്താനാണ്…” പഴയ സഹപാഠിയുടെ മകള്‍ പഠിക്കാന്‍ കഴിയില്ലെന്ന ആധിയില്‍ ജീവിതം അവസാനിപ്പിച്ചപ്പോള്‍ അവിടം വരെ ഒന്നു പോകാൻ തയ്യാറാവാത്ത മനുഷ്യന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുവാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്… കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതൂരിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിൽ, എന്ന് മാത്രമല്ല വളാഞ്ചേരിയിലുള്ള മന്ത്രി കെ ടി ജലീലിന്‍റെ വീട്ടിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണ് മരിച്ച ദേവികയുടെ വീട്. എന്നിട്ടും ഒന്നു സന്ദർശിക്കുകയോ ഫോണിൽ വിളിച്ച് ആശ്വാസവാക്ക് പറയുവാനോ തയ്യാറാകാത്ത മന്ത്രിയുടെ നടപടിയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് കുറിപ്പിലുള്ളത്.

കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതൂരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം…

കെ ടി ജലീൽ മലബാർ സുൽത്താനല്ല
മലബാർ ചെകുത്താനാണ്.

കേരള മനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ ഒരു ദലിത് പേരായിരുന്നു ദേവിക, രണ്ടു ദിവസം മുൻപാണ് ഓൺലൈൻ ക്ലാസിനുള്ള സൗകര്യമില്ലാത്തതിനാൽ കേരള സമൂഹത്തിനു മേലെ മണ്ണണ്ണയൊഴിച്ച് ആളികത്തിയത്.

ഇതിലേക്ക് എന്തിനാണ് കെ ടി ജലീലിനെ വലിച്ചിഴക്കുന്നത് എന്ന് കുണ്ഠിതപ്പെടുന്നവരോട് നിക്ക് പറയാം..

ഇന്നും കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനൊപ്പം ആ വീട്ടിൽ പോയിരുന്നു, പ്രസിഡണ്ട് ഇന്നലെ അവരോട് പുതിയ ടി വിയുമായി വരാം എന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുതിയ ടി വി യുമായി പോയതാണ്.

കുറച്ചധികം സമയം അവിടെ ദേവികയുടെ അച്ചൻ ബാലേട്ടനൊപ്പം ചിലവഴിച്ചു.

ഇനി ജലീലിലേക്ക് വരാം.

സ്വന്തം നിയോജക മണ്ഡലത്തിൽ, പോട്ടെ വളാഞ്ചേരിയിലുള്ള മന്ത്രി കെ ടി ജലീലിന്‍റെ വീട്ടിൽ നിന്നും കിലോമീറ്ററുകൾ മാത്രമാണ് മരിച്ച ദേവികയുടെ വീട്, തൊട്ടടുത്ത് ഒരു ദലിത് പെൺകുട്ടി മരിച്ചിട്ട് അവിടം വരെ ഒന്നു പോകാൻ തയ്യാറാവാത്ത നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുവാനുള്ളത്..?

അവിടം വരെ ഒന്നു ചെല്ലാനുള്ള വിദ്യ അഭ്യസിക്കാത്ത നിങ്ങൾക്ക് മന്ത്രി പട്ടമല്ല ചേരുക.

ഒരുമിച്ച് പഠിച്ച പഴയ ക്ലാസിലെ കൂട്ടുകാരന്‍റെ മകൾ പുതിയ യുഗത്തിലെ ക്ലാസുകിട്ടാതെ ജീവൻ വെടിഞ്ഞപ്പോൾ ആ പഴയ സഹപാഠിയുടെ വീടു വരെ ഒന്നു പോകുവാനോ ഫോണിൽ ഒന്നു വിളിച്ച് ആശ്വാസവാക്ക് പറയുവാനോ സാധിച്ചില്ലങ്കിൽ നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ…

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടില്ല എന്നറിയുമ്പോൾ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നാറില്ല, പിണറായി വിജയനെ അറിയുന്ന നമ്മൾ വിളിച്ചു എന്ന് പറഞ്ഞാലാണ് അൽഭുതപ്പെടേണ്ടത്.

എന്നാൽ വളാഞ്ചേരിക്കാരനായ, കേരളത്തിലെ മന്ത്രിയായ,ജലിൽ അഞ്ച് മിനിട്ട് വാഹനം ഓടിച്ചാൽ എത്തുന്ന, ചെറുപ്പത്തിൽ കൂടെ പഠിച്ച ഒരു പാവം മനുഷ്യന്‍റെ മകൾ ജീവനൊടുക്കി കേരളമാകെ വാർത്തയായി നിൽക്കുമ്പോൾ അവിടേക്കൊന്നു ചെല്ലാൻ, ഫോണിലെങ്കിലും ഒന്നു വിളിക്കാൻ തയ്യാറായില്ല എങ്കിൽ താങ്കളിൽ പടർന്നു പന്തലിച്ച കമ്മ്യൂണിസവും പിണറായി ബാധയും താങ്കളിലെ മനുഷ്യനെ കൊന്നിരിക്കുന്നു എന്നു പറയാതെ വയ്യ.

ചാട്ടവാറിന് ആയിരം അടി തന്നാലും
റോട്ടിൽ മുസല്ലയിട്ട് നമസ്കരിച്ച് മാപ്പു പറഞ്ഞാലും താങ്കളുടെ ഹൃദയത്തിന്‍റെ വികൃതരൂപം മാറുകയില്ല എന്ന് പറയാതെ വയ്യ.

മനസ്സിന്‍റെ വാതിലുകൾ കൊട്ടി അടച്ചു, മറ്റുള്ളവരെ അതിൽ പ്രവേശിപ്പിക്കാതെ ഒറ്റക്കു സുഖലോലുപനായി ജീവിക്കുന്ന, മുഖം മൂടിയണിഞ്ഞ് അഭിനവ ജീവിതം നടത്തുന്ന രാക്ഷസനാണ് നിങ്ങൾ.

ഹൃദയമില്ലാത്തവൻ.

Haris Mudur