‘തെറ്റ് പറ്റിയതാണെന്ന് പറഞ്ഞിട്ടും അവളെ ആക്രമിക്കുന്നു’ ; ‘സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?’ : ഹരീഷ് പേരടി

തിരുവനന്തപുരം : സീരിയൽ നടിയും മോഡലുമായ നിമിഷ ബിജോയ് പള്ളിയോടത്തില്‍ കയറിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ. സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ..സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?..അതോ ?…തലച്ചോറ് Silent Modeലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാൻ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെComeon..

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1054325861774429&show_text=true&width=500

 

Comments (0)
Add Comment