ഗ്യാന്‍വാപി; ഹിന്ദു ആരാധനയെ ചോദ്യം ചെയ്ത് പള്ളി കമ്മിറ്റി നല്‍കിയ ഹർജി കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Tuesday, February 6, 2024

 

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ ഹിന്ദുക്കളുടെ ആരാധനയെ ചോദ്യം ചെയ്ത് പള്ളി കമ്മിറ്റി നൽകിയ പുതിയ ഹർജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചെങ്കിലും ആരാധന സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചിരുന്നു. പ്രദേശം റിസീവർ ഭരണത്തിനു കീഴിൽ നൽകിയ ഉത്തരവിനെ പള്ളി കമ്മിറ്റി ചോദ്യം ചെയ്യാത്തതിനാൽ അവിടെ നടക്കുന്ന ഹിന്ദു മത വിശ്വാസികളുടെ ആരാധനയേയും ചോദ്യം ചെയ്യാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തതമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മസ്ജിദ് കമ്മിറ്റി ഹർജി പുതുക്കി നൽകിയത്.