അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

Jaihind News Bureau
Friday, September 20, 2019

Washington-DC-firing
അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വൈറ്റ് ഹൗസിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് വെടിവയ്പ്പ് നടന്നത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പരിക്കേറ്റവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോ‍ര്‍ട്ട്.