ജിസാറ്റ്-31 വിക്ഷേപണം വിജയം

Jaihind Webdesk
Wednesday, February 6, 2019

GSAT-31

ഇന്ത്യയുടെ 40-ആമത് വാർത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്-31 വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽവച്ച് ഇന്ത്യൻ സമയം പുലർച്ചെ 2.30നായിരുന്നു വിക്ഷേപണം. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു.

2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം എരിയനെ 5 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. 15 വർഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി. നിലവിൽ പ്രവർത്തിക്കുന്ന മറ്റ് ആശയവിനിമയ ഉപഗ്രഹങ്ങൾക്ക് ജിസാറ്റ്-31 സഹായമാവും.