ഓഹരി വിപണിയിൽ വൻ ഇടിവ്; സെൻസെക്‌സ് ആയിരവും, നിഫ്റ്റി 300ഉം പോയിന്‍റ് താഴ്ന്നു

ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്‌സ് 1000 പോയിന്‍റ് ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്‍റ് താഴ്ന്നു. വിപണിയിലെ ഇടിവ് കാരണം അഞ്ച് മിനിട്ടിനുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപയാണ് .

ആഗോള വിപണിയിലെ പ്രതികൂല സൂചനകളെ തുടർന്നാണ് ഇന്ത്യൻ ഓഹരി വിപണയിൽ തകർച്ച ഉണ്ടായത്. ബോംബെ സൂചിക സെൻസെക്‌സ് 1000 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 300 പോയിന്‍റ് താഴ്ന്നു.  ഏഷ്യൻ വിപണികളിലും ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാൻ സൂചികയായ നിക്കി 3.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ ഇടിവ് കാരണം അഞ്ച് മിനിട്ടിനുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപയാണ്

Sensex low
Comments (0)
Add Comment