കണ്ണൂര്‍ പയ്യന്നൂരില്‍ മര്‍ദനമേറ്റ് വയോധിക മരിച്ച സംഭവത്തില്‍ കൊച്ചുമകന്‍ അറസ്റ്റില്‍. കണ്ടങ്കാളിയിലെ മണിയറ വീട്ടില്‍ കാര്‍ത്ത്യായനി അമ്മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കൊച്ചുമകന്‍ റിജുവിനെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.30 യോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ 11 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കണ്ണൂര്‍ പയ്യന്നൂരില്‍ കൊച്ചു മകന്റെ മര്‍ദ്ദനമേറ്റാണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചത്. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയറ കാര്‍ത്യായനി അമ്മ (88) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. മക്കള്‍: ലീലാവതി, ഗംഗന്‍. ഇക്കഴിഞ്ഞ 11 ന് ഉച്ചക്ക് 2.10 മണിക്കാണ് കേസിനാസ്പദമായസംഭവം. വീട്ടില്‍ താമസിക്കുന്ന വിരോധത്തില്‍ മുത്തശ്ശിയെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന വയോധികയെ പരിചരിക്കുന്ന ഹോം നഴ്സ്
ഉദയഗിരി തെമ്മാര്‍ക്കാട് സ്വദേശിനി അമ്മിണി രാധാകൃഷ്ണന്റെ പരാതിയിലാണ് പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ലീലാവതിയുടെ മകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.