ആവേശം വാനോളം; കെ. സുധാകരന് ഗംഭീര വരവേല്‍പ്പൊരുക്കി പ്രവർത്തകർ

Jaihind Webdesk
Saturday, March 9, 2024

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന് ഗംഭീര വരവേൽപ്പ് ഒരുക്കി പ്രവർത്തകർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ആയിരങ്ങൾ വരവേറ്റു. കണ്ണൂരിൽ ഉജ്ജ്വല വിജയം നേടുമെന്ന് കെ.  സുധാകരന്‍ പറഞ്ഞു. .

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കണ്ണൂർ റയിൽവേ സ്റ്റേഷനിലെത്തിയ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ വരവേൽക്കാൻ ആയിരങ്ങളാണ് എത്തിയത്. മുദ്രാവാക്യം വിളിയുടെയും വാദ്യമേളത്തിന്‍റെയും അകമ്പടിയോടെ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന്‍റെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ കെ. സുധാകരനെ സ്വീകരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും അകമ്പടിയോടെ കെ. സുധാകരനെ കണ്ണൂർ നഗരത്തിലൂടെ ആനയിച്ചു. കെ. സുധാകരനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പ്രവർത്തകരിൽ ദൃശ്യമായ ആവേശം കണ്ണുർ നഗരത്തിലും അലയടിച്ചു.

കണ്ണൂരിൽ മികച്ച വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. തനിക്കെതിരെ സിപിഎമ്മും ദേശാഭിമാനിയും വ്യാജപ്രചാരണം നടത്തുകയാണെന്ന് കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ കെ. സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രവർത്തകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.  വരും ദിവസങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഈ ആവേശം പ്രകടമാകും.