പിണറായി സർക്കാരിന്‍റെ പ്രതികാര നടപടി ; തുടർഭരണം ലഭിച്ചതോടെ സെക്രട്ടേറിയറ്റിൽ യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

Jaihind Webdesk
Wednesday, May 5, 2021

Government-Secretariat

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ലഭിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. അണ്ടർ സെക്രട്ടറി മുതൽ അഡിഷണൽ സെക്രട്ടറി വരെയുള്ള കോൺഗ്രസ്   അനുകൂല സംഘടനയിൽ പെട്ടവരെയാണ് സ്ഥലം മാറ്റിയത്. സുപ്രധാന വകുപ്പായ പൊതുഭരണ വകുപ്പിൽ അമ്പതോളം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.പിണറായി വിജയന്‍റെ നേതൃത്വത്തിൽ ആദ്യ സർക്കാർ അധികാരത്തിൽ വന്നപ്പോഴും ഇത്തരം സ്ഥാനചലനങ്ങൾ ഉണ്ടായിരുന്നു.

സെക്രട്ടേറിയറ്റിലെ തന്നെ മറ്റ് വിഭാഗങ്ങളിലേക്കും പുറത്തേക്കുമാണ് സ്ഥലം മാറ്റങ്ങൾ നടന്നിരിക്കുന്നത്.  ഉന്നത വിദ്യാഭ്യാസ കൗൺസിൽ, വിവരാവകാശ കമ്മിഷൻ, നോർക്ക റൂട്ട്സ്, ഐ.എം.ജി, ന്യൂനപക്ഷ കമ്മിഷൻ, ഭക്ഷ്യ ഗവേഷണ വകുപ്പ്, പിന്നാക്ക കമ്മിഷൻ, ഹെൽത്ത് ഡയറക്ടറേറ്റ്, പട്ടികവർഗ വകുപ്പ്, കേരള വെയർഹൗസ് കോർപ്പറേഷൻ, കേരഫെഡ്, ഡൽഹി കേരള ഹൗസ്, മത്സ്യഫെഡ്, കൊല്ലത്തെ ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തുടർ വിദ്യാഭ്യാസ കേന്ദ്രം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, യുവജനക്ഷേമ ബോർഡ്, അച്ചടിവകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിലേക്കാണ് സ്ഥലം മാറ്റങ്ങൾ നടന്നിരിക്കുന്നത്.