മഴക്കെടുതി ; ദുരിതം അനുഭവിക്കുന്നവരുടെ സങ്കടങ്ങൾ കേൾക്കാനും പരിഹരിക്കാനും സർക്കാർ തയാറാകണം ; വിഡി സതീശന്‍

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാവങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുണ്ടക്കയത്തെ സിഎംഎസ് ഹൈസ്ക്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് യുഡിഎഫ് നേതാക്കൾക്കൊപ്പം  സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെ  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

മുണ്ടക്കയത്തെ സിഎംഎസ് ഹൈസ്ക്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് യുഡിഎഫ് നേതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം സന്ദർശിച്ചു. മുറികല്ലുംപുറം ആറ്റുപുറമ്പോക്ക് നിവാസികളുടെ ദുരിതാനുഭവങ്ങളും അവഗണനകളും ആരെയും സങ്കടപ്പെടുത്തും. ഇവരെ പോലെ ആയിരക്കണക്കിന് പാവങ്ങളുടെ സങ്കടങ്ങൾ കേൾക്കാനും അടിയന്തിരമായി പരിഹരിക്കാനും സർക്കാർ തയാറാകണം.

https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fvideos%2F1542035056145605%2F&show_text=false&width=560&t=0

Comments (0)
Add Comment